Tue, Sep 1, 2026
35 C
Dubai

40 വർഷമായിട്ടും പട്ടയം ലഭിച്ചില്ല; സമരത്തിനൊരുങ്ങി മംഗലശ്ശേരിക്കാർ

മുക്കം: 40 വർഷത്തെ കാത്തിരിപ്പിന് ശേഷവും പട്ടയം കിട്ടാത്ത മംഗലശ്ശേരി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടം നിവാസികളാണ് ഉദ്യോഗസ്‌ഥരുടെയും ജന പ്രതിനിധികളുടെയും അവഗണയിൽ ദുരിതം പേറുന്നത്. സർക്കാരുകൾ മാറിമാറി വന്നിട്ടും...

മലപ്പുറത്ത് വാഹനാപകടം; രണ്ട് പേർ ലോറിക്കടിയിൽ കുടുങ്ങി

മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. രണ്ട് പേര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവറും സഹായിയുമാണ് വാഹനത്തിനടിയിൽ പെട്ടിരിക്കുന്നത്. നാല് മണിക്കൂറായിട്ടും ഇവരെ രക്ഷിക്കാനായിട്ടില്ല. കമ്പി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരും...

യുവാക്കളെ ദുരിതത്തിലാക്കിയ സർക്കാരാണ് ഭരണത്തിൽ; ചെന്നിത്തല

കണ്ണൂർ: പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. ജോലിക്കായി കാത്തിരിക്കുന്ന യുവാക്കളെ കണ്ണീരുകുടിപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് കണ്ണൂർ സ്‌റ്റേഡിയം...

എസ്‌വൈഎസ്‌ മൂത്തേടം ഭാരവാഹികൾ; പരിചയ സമ്പത്തിന്റെ നേതൃനിര

മലപ്പുറം: ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന തലക്കെട്ടിൽ 'മൂത്തേടം സർക്കിൾ യൂത്ത് കൗൺസിൽ' മരംവെട്ടിച്ചാൽ സുന്നി മദ്റസയിൽ വച്ച് നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡണ്ട് പിഎച്ച് അബ്‌ദുറഹ്‌മാൻ...

പ്രവാസികളുടെ സംഭാവനകളാണ് വൈജ്‌ഞാനിക സാമൂഹിക പുരോഗതിയുടെ മുഖ്യഘടകം; കാന്തപുരം

കോഴിക്കോട്: വിവിധനിലയിൽ പ്രവാസികൾ നൽകിയ സംഭാവനകളാണ് കേരളത്തിന്റെ വൈജ്‌ഞാനിക പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും പ്രധാന കാരണമായതെന്ന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച സൗദിതല പ്രവർത്തകരുടെ പ്രാർഥനാസംഗമം...

കെട്ടിട നിർമാണ അനുമതിയിൽ ഗുരുതര ക്രമക്കേട്; 9 ജീവനക്കാർക്ക് സസ്‌പെൻഷൻ

മലപ്പുറം: എടക്കര പഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പടെ 9 ജീവനക്കാർക്ക് സസ്‌പെൻഷൻ. കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിലുള്ള ക്രമക്കേടിന്റെ പേരിലാണ് നടപടി. പഞ്ചായത്ത് ഡയറക്‌ടറുടെ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട്...

പൊന്നാനി പുതിയ കോടതി; സ്‌ഥല വിവാദവും എംഎൽഎയുടെ വിശദീകരണവും നിർദ്ദേശങ്ങളും

പൊന്നാനി: നൂറിലധികം വർഷം പഴക്കമുള്ള പൊന്നാനി കോടതിയെ മാറ്റി സ്‌ഥാപിക്കാനെടുത്ത തീരുമാനം വിവാദത്തിലേക്ക് വഴിമാറുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയും കൂടുതൽ സൗകര്യങ്ങൾ അന്വേഷിച്ചുമാണ് കോടതികെട്ടിടം മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റാൻ തീരുമാനിച്ചത്. അതിനായി കണ്ടെത്തിയ...

കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെയും, പങ്കെടുത്ത 200 പേർക്കെതിരെയും കേസ്

മലപ്പുറം : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുതിരയോട്ട മൽസരം നടത്തിയ സംഘാടകർക്കെതിരെയും, കണ്ടാൽ അറിയുന്ന 200 പേർക്കെതിരെയും കേസെടുത്തു. മൽസരം സംഘടിപ്പിച്ച 5 സംഘാടകർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം കൂട്ടിലങ്ങാടി...
- Advertisement -