ആർഎംപിക്ക് തോൽവി; പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്
കോഴിക്കോട്: ഒഞ്ചിയത്ത് പ്രതീക്ഷകൾക്ക് വിപരീതമായി എൽഡിഎഫ് മുന്നേറ്റം. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ആർഎംപി സ്‌ഥാനാർഥികൾ നേരത്തെ ലീഡ് ചെയ്‌തിരുന്നെങ്കിലും അവസാനം തോൽവി ഏറ്റുവാങ്ങി. സംസ്‌ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ്...
പതിവ് തെറ്റിച്ചില്ല; ആന്തൂർ നഗരസഭയിൽ എൽഡിഎഫ്
കണ്ണൂര്‍: ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റിലും ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണയും അട്ടിമറിയും അൽഭുതങ്ങളും സംഭവിച്ചില്ല. 28 വാര്‍ഡുകളിലും ഇടത് സ്‌ഥാനാർഥികൾ ജയിച്ചു കയറി. അതിൽ തന്നെ ആറ് വാര്‍ഡിൽ...
കോഴിക്കോട് ലീഡ് നിലകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം
കോഴിക്കോട് : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലകളിൽ എൽഡിഎഫ്, യുഡിഎഫ് മുന്നേറ്റം തുടരുന്നു. കോഴിക്കോട് ജില്ലയിൽ 4 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോൾ, 3 മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫ് മുന്നേറുന്നത്.
ബ്‌ളോക്ക്...
പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍ വിജയം
പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വ്യക്‌തമായ മുന്‍തൂക്കം. 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭയിലെ വാര്‍ഡ് 23ല്‍ വസന്ത രവിയും വാര്‍ഡ് 24ല്‍ സമീറ ടീച്ചറും വിജയിച്ചു. ഒന്നാം വാർഡിൽ...
നിലമ്പൂർ നഗരസഭയിൽ ബിജെപി സ്‌ഥാനാർഥി വിജയിച്ചു
മലപ്പുറം: നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി.നിലമ്പൂർ രണ്ടാം വാർഡിലാണ് ബിജെപി സ്‌ഥാനാർഥി വിജയിച്ചത്.
Also Read: ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം
അതേസമയം, കോർപറേഷനുകളിൽ മുന്നേറാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. മുനിസിപ്പാലിറ്റിയിൽ 7 ഇടങ്ങളിലും ബ്‌ളോക്ക്...
ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം
ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. നഗരസഭയിലെ രണ്ടാം വാർഡിൽ എആർ ജയകൃഷ്‌ണനും, മൂന്നാം വാർഡിൽ പിആർ നിഷയുമാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്...
കൊടുവള്ളിയിൽ സ്വതന്ത്ര വിജയം
കോഴിക്കോട്: കൊടുവള്ളി നഗരസഭ പാണക്കോട് ഡിവിഷനിൽ എപി മജീദ് വിജയിച്ചു. സ്വതന്ത്ര സ്‌ഥാനാർഥിയാണ് ഇദ്ദേഹം.
അതേസമയം, ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്‌ടറുടെ നടപടി....
വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് നിരോധനം
വെള്ളരിക്കുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലോട് അനുബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സ്വീകരണ പരിപാടികളും നിരോധിച്ചു. വെള്ളരിക്കുണ്ട് സിഐ കെ പ്രേംസദനാണ് ഇക്കാര്യം അറിയിച്ചത്.
തുറന്ന വാഹനത്തില്‍ വിജയിച്ചവരെ...








































