എസ്‌വൈഎസ്‌ ‘ആമില രഹ്‌നുമാ ക്യാംപ്’ ജനുവരിയില്‍

By Desk Reporter, Malabar News
Samastha working committee
ആമില ജില്ലാസമിതി യോഗം അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: സുന്നി യുവജന സംഘം ആമില അംഗങ്ങള്‍ക്ക് വേണ്ടി ‘ആമില രഹ്‌നുമാ ക്യാംപ് ‘ ജനുവരിയില്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തും. മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 65 പഞ്ചയാത്തുകളില്‍ നടക്കുന്ന എവൈക്‌നിംഗ് ക്യാംപിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വേണ്ടിയാണ് ഒമ്പത് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ രഹ്‌നുമാ ക്യാംപ് നടത്തുന്നത്.

പുതിയ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ പദ്ധതിയിലൂടെ ആമിലയില്‍ അംഗത്വം എടുക്കുന്നവര്‍ക്കാണ് ആമില രഹ്‌നുമാ ക്യാംപ്ൽ പരിശീലനം നല്‍കുന്നത്. മലപ്പുറം സുന്നിമഹലില്‍ ചേര്‍ന്ന ആമില ജില്ലാ സമിതിയുടെ യോഗത്തിലാണ് മണ്ഡലം തലത്തില്‍ ഈ ക്യാംപ് നടത്താന്‍ തീരുമാനിച്ചത്. ക്യാംപുകൾക്ക് അന്തിമം രൂപം നല്‍കുന്നതിന് ജില്ലാ സമിതി, മണ്ഡലം സെക്രട്ടറിമാര്‍, റഈസുമാര്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ സംയുക്‌ത യോഗം 30ന് സുന്നി മഹലില്‍ ചേരും.

റഈസ് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷനായ ജില്ലാ സമിതി യോഗം എസ്‌വൈഎസ്‌ സംസ്‌ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്‌ദുൽ ഹമീദ് ഫൈസി ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര വിഷയമവതരിപ്പിച്ചു. കെടി മൊയ്‌തീൻ ഫൈസി തുവ്വൂര്‍, സിഎം കുട്ടി സഖാഫി വെള്ളേരി, എം അബ്‌ദുസ്സലാം ഫൈസി, അക്ബര്‍ മമ്പാട്, കെ അബ്‌ദുല്‍ ബാരി ഫൈസി, അബ്‌ദുറഹ്‌മാൻ യമാനി, പിപി സൈനുദ്ദീന്‍ ഫൈസി, മൂസ മാഹിരി വണ്ടൂര്‍ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Most Read: യുഡിഎഫ് അപ്രസക്‌തമായിട്ടില്ല, ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമം; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE