Tue, Nov 17, 2026
29 C
Dubai

വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിന് ബിരിയാണി ചലഞ്ചുമായി ഡിവൈഎഫ്ഐ

കാസർ​ഗോഡ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി കാസർ​ഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ. അർബുദ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അതുൽ കെ സുനിലിന്റെ ചികിത്സാ...

അഭിപ്രായ വ്യത്യാസമുണ്ട്, വിഴുപ്പലക്കാൻ താൽപര്യമില്ല; കെ മുരളീധരൻ

കോഴിക്കോട്: കെപിസിസി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന്റെ പേരിൽ വിഴുപ്പലക്കലിനു താൽപര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. "പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ ഭിന്നതയുടെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ...

കയര്‍ മേഖലയെ പ്രതാപത്തില്‍ എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം; തോമസ് ഐസക്

കണ്ണൂര്‍: കേരളത്തിലെ കയര്‍മേഖലയെ പ്രതാപത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ച സ്പിന്നിങ് യന്ത്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു

തൃശൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 5ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഒക്ടോബര്‍ 5ന് ഉച്ചക്ക്  2ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്. ഇതിനായി ഇന്ന്...

ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ്...

ദേശീയ നിലവാരവുമായി പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂര്‍: ദേശീയ നിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായി മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ...

കോഴിക്കോട് സ്ഥിതി രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലയില്‍ വളരെ കൂടുതലാണ്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍...

കണ്ണൂരിൽ ഒരു കോവിഡ് മരണം കൂടി

കണ്ണൂർ: ജില്ലയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന അർബുദ രോ​ഗി മരിച്ചു. കുറുമാത്തൂർ സ്വദേശി മുരിങ്ങോളി മുഹമ്മദ് (77) ആണ് മരിച്ചത്. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് കോവിഡും സ്ഥിരീകരിച്ചത്. പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ...
- Advertisement -