ഡ്രൈവിംഗ് പഠനത്തിനിടെ കാര്‍ കിണറില്‍ പതിച്ച സംഭവം: മകനും മരണപ്പെട്ടു
കണ്ണൂർ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം സംഭവിച്ചതിന് പിറകെ ചികിൽസയിലിരുന്ന മകനും മരണപ്പെട്ടു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം നടന്നത്. മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട്...
ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മാതൃഭൂമി ഡയറക്‌ടറും പരതേനായ എംപി വീരേന്ദ്രകുമാറിന്റെ ഭാര്യയുമായ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. 62 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം, 2020 മേയ് 28ലെ ഭർത്താവിന്റെ വിയോഗം ഇവരെ ഏറെ തളർത്തിയിരുന്നു.
കർണാടകയിലെ...
ഡ്രൈവിംഗ് നന്നാക്കാൻ മോട്ടർ വാഹന വകുപ്പ്; ജില്ലയിൽ ഒറ്റദിവസം 18 കേസുകൾ
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ...
സ്‌കൂള്‍ ശാസ്‌ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്
കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്‌ത്രമേളയുടെ പന്തൽ തകർന്ന് വീണ് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്. ഇന്നലെയും ഇന്നുമായാണ് ശാസ്‌ത്രമേള നടന്നിരുന്നത്. ബേക്കൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ...
വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം
തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്.
മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും...
നബിദിനാഘോഷം; പോസ്‌റ്റുമാൻമാരായ രവീന്ദ്രനെയും മോഹൻദാസിനെയും ആദരിച്ചു
മലപ്പുറം: ജില്ലയിലെ കരുളായിയിൽ നടന്ന നബിദിന ആഘോഷത്തോട് അനുബന്ധമായി പ്രദേശത്തെ മുതിർന്ന പോസ്‌റ്റുമാൻമാരെ ആദരിച്ച് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയും മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃയും.
ഒക്‌ടോബർ 9ആയ ഇന്ന്, നബിദിനവും ലോക തപാൽ ദിനവും...
ഡെൽഹി ജയിലില്‍ മലപ്പുറം സ്വദേശി അമീൻ മരിച്ചു; എൻഐഎയുടെ വിചാരണ തടവുകാരൻ
ന്യൂഡെൽഹി: മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് ഡെൽഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ബെംഗളൂരു വിദ്യാർഥി ആയിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്‌റ്റ് ചെയ്യുന്നത്. ഐഎസ് ബന്ധം ആരോപിച്ചാണ്...
മയക്കുമരുന്ന് മാനവ വിഭവ ശേഷിയെ നശിപ്പിക്കുന്നു; നജീബ് കാന്തപുരം
മലപ്പുറം: യൗവനം ലഹരിയിലേക്ക് വഴിമാറുന്നതിലൂടെ രാജ്യത്തിന്റെ മാനവ വിഭവശേഷി ഗുണമേൻമ കുറഞ്ഞു വരുന്നതായും ഇത് രാജ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്നും എംഎൽഎ നജീബ് കാന്തപുരം.
ജില്ലയിലെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ രണ്ട്...







































