കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ യുവതിയെ കണ്ടെത്തി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഉമ്മുകുൽസുവിനെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഉമ്മുകുൽസുവിനെ ജില്ലയിലെ വനിതാ സെല്ലിലേക്ക് മാറ്റി. കൗൺസലിങ് ഉൾപ്പടെ നടത്തി തുടർ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ...
പെരിന്തൽമണ്ണയിൽ ഡോക്‌ടറെ കൈയേറ്റം ചെയ്‌ത സംഭവം; സമരം ശക്‌തമാക്കി ഐഎംഎ
മലപ്പുറം: പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ഡോക്‌ടർ ഉൾപ്പടെയുള്ള ജീവനക്കാരെ കൈയേറ്റം ചെയ്‌തവരെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഐഎംഎ സമരം ശക്‌തമാക്കുന്നു. പെരിന്തൽമണ്ണ ബ്രാഞ്ചിൽ ഇന്ന് പണിമുടക്കുന്ന ഡോക്‌ടർമാർ നാളെ മലപ്പുറം ജില്ലയിലും...
കാട്ടുപന്നി ശല്യം; മലപ്പുറത്ത് 13 വില്ലേജുകൾ ഹോട്‌സ്‌പോട്ട്
മലപ്പുറം: സംസ്‌ഥാന സർക്കാർ തയ്യാറാക്കിയ ഹോട്‌സ്‌പോട്ട് പട്ടികയിൽ മലപ്പുറം ജില്ലയിലെ 13 വില്ലേജുകളും. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിലാണ് മലപ്പുറം ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെടുന്നത്....
ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുമായി തെളിവെടുപ്പ്
കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ഏച്ചൂർ സ്വദേശി അക്ഷയുമായാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്ക കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്ക കടയിൽ...
നിലമ്പൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. പാത്തിപ്പാറ തരിയൻക്കോടൻ ഇർഷാദിന്റെ മകൾ ഇഷയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് ബക്കറ്റിലെ വെള്ളത്തിൽ...
ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ. കാരിയാത്തൻകാവ് ആനോത്തിയിൽ ഷാഹിദ് (34), കിനാലൂർ പാടിയിൽ ജാസിർ (39) എന്നിവരെയാണ് ബാലുശ്ശേരി എസ്‌ഐ പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരിൽ നിന്ന് 1.320...
ധോണിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു
പാലക്കാട്: ജില്ലയിലെ ധോണിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി ഭക്ഷണമാക്കി. പുലിക്കോട്ടിൽ തോമസിന്റെ പശുക്കിടാവിനെയാണ് പുലി ഭക്ഷിച്ചത്. കൃഷിയിടം പൂർണമായും നശിപ്പിച്ചതോടെ തോമസിന്റെ ഏക പ്രതീക്ഷയായിരുന്നു കാലി വളർത്തൽ. എന്നാൽ,...
കുതിരവട്ടത്തെ സുരക്ഷാ വീഴ്‌ച; ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട് ഇന്ന് കൈമാറും
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകത്തിൽ അധികൃതർക്ക് സുരക്ഷാ വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ഡിഎംഒ ഇന്ന് റിപ്പോർട് സമർപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫിസർക്കാണ് റിപ്പോർട് കൈമാറുക. ഇക്കഴിഞ്ഞ ബുധനാഴ്‌ച കൊലപാതകം...







































