Wed, Nov 11, 2026
31 C
Dubai

മാതമംഗലത്തെ തൊഴിൽതർക്കം ഒത്തുതീർപ്പായി; എസ്ആർ അസോസിയേറ്റ്സ് നാളെ തുറക്കും

കണ്ണൂർ: മാതമംഗലത്തുള്ള എസ്ആർ അസോസിയേറ്റ്സ് എന്ന സ്‌ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പ്രശ്‌നങ്ങൾ ഒത്തുതീർപ്പായത്. സ്‌ഥാപനം നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി...

കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസ്; പ്രതിക്ക് വധശിക്ഷ

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ വിശ്വനാഥനാണ് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 19ന്...

ബീച്ചിലെ അടപ്പിച്ച കടകൾ തുറക്കുന്നു; കർശന നിയന്ത്രണങ്ങളോടെ-കോഴിക്കോട് മേയർ

കോഴിക്കോട്: ബീച്ചിലെ അടപ്പിച്ച പെട്ടിക്കടകൾ വീണ്ടും തുറക്കാൻ അനുമതി നൽകിയതായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കടകൾ അടപ്പിച്ചതിനെ തുടർന്ന് വ്യാപാരികളും, സിഐടിയു യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ ചർച്ചയിലാണ്...

തലശ്ശേരി റോഡിലെ കടകളിൽ വൻ തീപിടിത്തം; തീ നിയന്ത്രണ വിധേയം

കണ്ണൂർ: തലശ്ശേരി റോഡിലെ കടകളിൽ വൻ തീപിടിത്തം. നഗരസഭാ ഓഫിസിന് മുന്നിലെ മൊബൈൽ, അനാദി കടകളുടെ മുകളിലാണ് തീപിടിച്ചത്. പിന്നാലെ സമീപത്തെ ട്രാവൽസ്, മറ്റൊരു മൊബൈൽ ഷോപ്പ്, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിലേക്കും തീ...

വെള്ളപ്പാറ അപകട മരണം; സാക്ഷിയുടെ മൊഴി മുഖവിലക്ക് എടുക്കണമെന്ന് ആദർശിന്റെ പിതാവ്

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായകമായ സാക്ഷിയുടെ വെളിപ്പെടുത്തൽ അന്വേഷണ സംഘം മുഖവിലക്ക് എടുക്കണമെന്ന് മരിച്ച ആദർശിന്റെ പിതാവ് ആവശ്യപ്പെട്ടു. അപകടം ഉണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ്...

ഹരിദാസ് വധം; ഏഴ് പേർ കസ്‌റ്റഡിയിൽ

കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഏഴ് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘ‍ർഷമുണ്ടാക്കിയ സംഘത്തിൽ ഉള്ളവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഭീഷണി പ്രസം​ഗം...

കർഷകർക്കെതിരെ ജപ്‌തി ഭീഷണി; പ്രതിഷേധം ശക്‌തമാകുന്നു

കൽപറ്റ: കർഷകർക്കെതിരായ ജപ്‌തി നടപടികളിൽ നിന്നു ധനകാര്യ സ്‌ഥാപനങ്ങൾ ഉടൻ പിൻമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്‌തമാക്കുമെന്ന് നാഷണൽ പീപ്പിൾസ് പ്രൊട്ടക്ഷൻ ഫോറം. ആദ്യപടിയായി 23ന് രാവിലെ 10 മണിക്ക് കൽപറ്റ ലീഡ് ബാങ്കിനു...

തിരൂർ എഎംഎൽപി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

മലപ്പുറം: തിരൂർ എഎംഎൽപി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളിന്റെ അവസ്‌ഥ ശോചനീയമാണെന്ന് ആരോപിച്ചാണ് വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രതിഷേധിക്കുന്നത്. സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് അധ്യയനം പുനരാരംഭിച്ചിരുന്നു. എന്നാൽ, ശോചനീയാവസ്‌ഥ പരിഹരിക്കാതെ ഇവിടെ അധ്യയനം...
- Advertisement -