Tue, Aug 4, 2026
37.8 C
Dubai

വലിയങ്ങാടിയിലെ മോഷണശ്രമം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്

കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്. വലിയങ്ങാടി സ്വദേശി അബ്‌ദുൽ സലാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മാതാപിതാക്കളെ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണശ്രമം നടത്തിയത്....

എൻഡോസൾഫാൻ നിർവീര്യമാക്കൽ; സമരസമിതിയുടെ മാർച്ച് ഇന്ന്

കാസർഗോഡ്: ജില്ലയിൽ അവശേഷിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്‌മ ഇന്ന് മാർച്ച് നടത്തും. നിർവീര്യമാക്കൽ പ്രക്രിയ നിർത്തണമെന്നാവശ്യപ്പെട്ട് സമരസമിതി എൻഡോസൾഫാൻ സൂക്ഷിച്ച പെരിയയിലെ ഗോഡൗണിന് മുന്നിലാണ് മാർച്ച് നടത്തുക. ബാക്കിയുള്ള എൻഡോസൾഫാൻ...

ആലത്തൂരിലെ വിദ്യാർഥിനിയുടെ തിരോധാനം; എങ്ങുമെത്താതെ അന്വേഷണം

പാലക്കാട്: ആലത്തൂരിലെ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ആലത്തൂർ മേഴ്‌സി കോളേജിലെ ഡിഗ്രി വിദ്യാർഥിയായ പുതിയങ്കത്തെ സൂര്യകൃഷ്‌ണയെ ആണ് ഒന്നര മാസം മുൻപ് കാണാതായത്. അതേസമയം, വിദ്യാർഥിനിയെ കണ്ടെത്താൻ അന്വേഷണ സംഘം...

പൂജയുടെ പേരില്‍ തട്ടിപ്പ്; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍

മലപ്പുറം: പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം, ചൊവ്വാദോഷം മാറ്റിത്തരും എന്നീ വാഗ്‌ദാനങ്ങള്‍ നല്‍കി പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന...

കാസർഗോഡ് കുഡ്‌ലു ബാങ്ക് കവർച്ച; തൊണ്ടിമുതലുകൾ നിക്ഷേപകർക്ക് കൈമാറാൻ കോടതി നിർദ്ദേശം

കാസർഗോഡ്: ബാങ്കിൽ നിന്ന് കവർന്ന സ്വർണം നിക്ഷേപകർക്ക് കൈമാറാൻ നിർദ്ദേശിച്ച് ഹൈക്കോടതി. കവർച്ചക്കാരിൽ നിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലായ സ്വർണമാണ് ഇടപാടുകാർക്ക് തിരിച്ച് കൊടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കാസർഗോഡ് കുഡ്‌ലു സർവീസ് സഹകരണ...

ലോട്ടറി തൊഴിലാളി ക്ഷേമനിധി തട്ടിപ്പ്; ഭരണസമിതിക്ക് എതിരെ പരാതിയുമായി സംഘം സെക്രട്ടറിയുടെ പിതാവ്

വയനാട്: ജില്ലയിലെ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ സംഘം സെക്രട്ടറിയുടെ പിതാവ് രംഗത്ത്. സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ സംഘം സെക്രട്ടറി അജിത്തിനെ മനഃപൂർവം ബലിയാടാക്കുകയാണെന്നാണ്...

ക്വാറി മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുക്കിവിടുന്നു; പരാതിയുമായി കർഷകർ

മലപ്പുറം: വേങ്ങരയിൽ ക്വാറി മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുവിടുന്നത് വ്യാപകമാകുന്നു. ഊരകം മലയുടെ തെക്കുപടിഞ്ഞാറൻ ചെരുവിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നാണ് മഴവെള്ളത്തോടൊപ്പം മാലിന്യവും ഒഴുക്കിവിടുന്നത്. ഇതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. മാലിന്യം നിറഞ്ഞ വെള്ളം...

കാസർഗോഡിന് സ്വന്തമായി ഓക്‌സിജൻ പ്ളാന്റ്; നിർമാണം അന്തിമഘട്ടത്തിൽ

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ചട്ടഞ്ചാൽ വ്യവസായ പാർക്കിലാണ് പ്ളാന്റിന്റെ നിർമാണം നടക്കുന്നത്. വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള 50 സെന്റ് സ്‌ഥലത്താണ്‌ പ്ളാന്റ് ഉയരുന്നത്. ഒരു കോടി...
- Advertisement -