അടച്ചുപൂട്ടി മഹിളാമാൾ; സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ
കോഴിക്കോട്: പ്രതിസന്ധിയിലായ മഹിളാമാൾ സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന മാളായതിനാൽ സംരംഭകരെ നിയമപരമായി സഹായിക്കാൻ കഴിയില്ലെന്നും, അവരെ സഹായിക്കാൻ മറ്റു വഴികൾ നോക്കുമെന്നും മേയർ പറഞ്ഞു....
സ്വവർഗരതി എന്ന വ്യാജേന തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിക്കും
മലപ്പുറം: സ്വവർഗരതി എന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കും. തട്ടിപ്പിൽ കൂടുതൽ ഇരകളുണ്ടെന്ന സൂചനയെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. സ്വവർഗ ലൈംഗികതയ്‌ക്കായി ആളുകളെ വിളിച്ചു...
കാലിത്തീറ്റ വില വർധനവ്; വയനാട്ടിലെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ
വയനാട്: കാലിത്തീറ്റയുടെ വില വർധിച്ചതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. മാസങ്ങളുടെ വ്യത്യാസത്തിൽ 200 രൂപയോളമാണ് കാലിത്തീറ്റയ്‌ക്ക് വില വർധിച്ചത്. അതേസമയം, പാൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നതും കർഷകരെ ആശങ്കയിലാക്കുകയാണ്. ഇതോടെ പരിപാലനത്തിന്...
ശക്‌തമായ കാറ്റും മഴയും; സ്‌കൂൾ കെട്ടിടം തകർന്നു
കുണ്ടംകുഴി: ശക്‌തമായ ചുഴലിക്കാറ്റിലും മഴയിലും കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം തകർന്നു. മൂന്ന് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് തകർന്നത്. ഒരു കെട്ടിടം പൂർണമായും മറ്റ് രണ്ടുകെട്ടിടങ്ങൾ ഭാഗികമായുമാണ് തകർന്നത്.
സ്‌കൂളിനകത്ത് മഴവെള്ളം കയറി രണ്ട്...
അമ്മ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ മക്കളും കുടുങ്ങി
കാസർഗോഡ്: കിണറ്റിൽ വീണ അമ്മയേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ മക്കളെയും അഗ്‌നിശമന സേന കരയ്‌ക്ക് കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമളയാണ്...
നാലര വയസുകാരിയെ പീഡിപ്പിച്ച കേസ്; ഇതുവരെ നടപടി എടുത്തില്ലെന്ന് പരാതി
മലപ്പുറം: ജില്ലയിൽ നാലര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 6 മാസം കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകി കുട്ടിയുടെ അമ്മ. ബാലരാമപുരം പോലീസിനെതിരെയാണ് ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശിനി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.
തിരുവനന്തപുരം...
വളർത്ത് മൃഗങ്ങളുടെ ലൈസൻസ്; കോഴിക്കോട് കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം
കോഴിക്കോട്: വളർത്ത് മൃഗങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ ഇനി മുതൽ ലൈസൻസ് ഏർപ്പെടുത്തും. വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് കോർപറേഷനും നടപടി സ്വീകരിച്ചത്. ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് കോഴിക്കോട് കോർപറേഷൻ...
അതീവ പരിസ്‌ഥിതിലോല പ്രദേശമായ പണ്ടാരത്തു മലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം
പാലക്കാട്: അതീവ പരിസ്‌ഥിതി ലോല പ്രദേശമായ വാളയാർ പണ്ടാരത്തുമലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം. മലബാർ സിമന്റ്‌സാണ് മലയിൽ ഖനനം തുടങ്ങാൻ നീക്കം നടത്തുന്നത്. മുമ്പും പൊതുമേഖലാ സ്‌ഥാപനമായ മലബാർ സിമന്റ്‌സ് ഇവിടെ...







































