കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് വാളാംകുളത്ത് കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കരിങ്കല്ലത്താണി കാരാടന്‍ ബഷീര്‍ (33), കടുങ്ങപുരം ചീനിയന്‍ ഷംസുദ്ദീന്‍ (27) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി.
വാഹനപരിശോധന...
കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന
കോഴിക്കോട്: കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. അഞ്ചംഗ സായുധ സംഘം തട്ടിക്കൊണ്ടുപോയ ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെ ഇന്ന് പുലര്‍ച്ചയോടെ കുന്ദമംഗലത്ത് ഇറക്കിവിടുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു. കാല്‍ ഒടിഞ്ഞ...
അഞ്ച് വയസുകാരിയുടെ കൊല; ചോദ്യം ചെയ്യലിനായി മാതാവിനെ ഉടൻ കസ്‌റ്റഡിയിൽ വാങ്ങും
കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് ജയിലിൽ കഴിയുന്ന മാതാവിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടൻ കസ്‌റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ബുധനാഴ്‌ചയാണ് അഞ്ചു വയസുകാരി ആയിശ റെനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട...
കരിപ്പൂരിൽ നിന്ന് 32 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മിശ്രിതം പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദശി അബ്‌ദുൾ സലീമിൽ നിന്നാണ് 776 ഗ്രാം സ്വർണ മിശ്രിതം എയർ...
കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 മരണം
കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്‌ദുല്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്.
തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ഇന്ന് പുലര്‍ച്ചെയാണ്...
കരകയറ്റാനാരുമില്ല; പെരുമഴയത്ത് തല ചായ്‌ക്കാനാവാതെ പുത്തനഴിയിലെ അഞ്ചംഗ കുടുംബം
കരുവാരകുണ്ട്: ആറ് വർഷമായി ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിക്കുകയാണ് പുത്തനഴിയിലെ അഞ്ചംഗ കുടുംബം. കരുവാരകുണ്ട് പുത്തനഴിയിലെ ചെരപ്പറമ്പിൽ കൃഷ്‌ണന്റെ മകൾ സുബീനയും കുടുംബവുമാണ് പെരുമഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ സമൂഹമനസാക്ഷിക്ക് മുന്നിൽ ചോദ്യമായി...
ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സ് ട്രാക്കിലേക്ക്
കോഴിക്കോട്: മലയോര ഗ്രാമമായ ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സിലേക്ക്. പൂഴിത്തോട് സ്വദേശി നോഹ നിർമൽ ടോം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ 4x400 റിലേ, മിക്‌സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി...
ഭർത്താവ് വീടിന് പുറത്താക്കി; നാല് ദിവസമായി യുവതിയും കൈക്കുഞ്ഞും വരാന്തയിൽ
പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവിന്റെ ക്രൂരത. സ്‌ത്രീധനത്തിന്റെ പേരിലാണ് പീഡനം എന്നാണ് റിപ്പോർട്. പത്തനംതിട്ട സ്വദേശിനി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്.
കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും...







































