Wed, Jul 29, 2026
35.1 C
Dubai

പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി; നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു

പാലക്കാട്: പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. ഏറെ നാളായി പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങികിടക്കുകയായിരുന്നു. പാലക്കുഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി തിണ്ടില്ലം...

പാലക്കാട് ഐഐടി കാമ്പസിൽ കാട്ടാനക്കൂട്ടം; മതിൽക്കെട്ട് തകർത്തു

പാലക്കാട്: ഐഐടി കാമ്പസിനകത്ത് കാട്ടാനക്കൂട്ടം. പതിനേഴ് ആനകളടങ്ങുന്ന സംഘമാണ് എത്തിയത്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസിന്റെ മതിൽക്കെട്ട് തകർത്താണ് കാട്ടാനക്കൂട്ടം അകത്ത് കടന്നത്. കാമ്പസിനകത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്‌ഥലത്ത് രണ്ട്...

കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ല; രാഷ്‌ട്രീയ വിവേചനമെന്ന് പരാതി

പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. ഇതുമൂലം, അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട നൂറോളം കുടുംബങ്ങൾക്കാണ് കോവിഡ് വായ്‌പാ...

ആദിവാസി യുവാക്കളെ കാണാതായ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആവശ്യം

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ ആദിവാസി യുവാക്കൾ കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇവരെ കാണാതായിട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുകയാണ്. എന്നാൽ, പോലീസ് അന്വേഷണത്തിൽ യുവാക്കളെ കുറിച്ച് ഒരു...

പ്രദേശവാസികൾ സ്‌ഥലം നൽകി, സർക്കാർ റോഡ് നിർമിച്ചു; യാത്രാദുരിതത്തിന് പരിഹാരം

തിരുവേഗപ്പുറ: പഞ്ചായത്തിലെ വേളക്കാട്, പറക്കല്ല് പ്രദേശത്തുകാരുടെ യാത്രാദുരിതം അവസാനിച്ചു. 150ഓളം കുടുംബങ്ങൾ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന യാത്രാ പ്രതിസന്ധിക്കാണ് കാളഞ്ചിറപ്പടി-വേളക്കാട്-പറക്കല്ല് റോഡ് യാഥാർഥ്യമായതോടെ പരിഹാരമായിരിക്കുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ നാലാം വാർഡിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ പ്രാദേശിക...

പാലക്കാട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌; മുഖ്യപ്രതിയുടെ മകനും സഹോദരനുമെതിരെ സമാന കേസ്

പാലക്കാട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസിലെ മുഖ്യപ്രതിയായ മൊയ്‌തീൻ കോയയുടെ മകനും സഹോദരനുമെതിരെ സമാനരീതിയിലുള്ള കേസുകൾ ഉള്ളതായി വിവരം. കോഴിക്കോട് സ്വദേശി പുത്തന്‍ പീടിയക്കല്‍ വീട്ടില്‍ മൊയ്‌ദീന്‍ കോയ ഹാജി മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള...

കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട്: കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ മീങ്കര അണക്കെട്ടിലെ ജലനിരപ്പ് 38.2 അടിയായി ഉയർന്നു. 39 അടിയാണ് മീങ്കര അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതേസമയം, 57.5 അടി...

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌; മുഖ്യപ്രതി പിടിയിൽ

പാലക്കാട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസിൽ മുഖ്യപ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട് സ്വദേശി പുത്തന്‍ പീടിയക്കല്‍ വീട്ടില്‍ മൊയ്‌ദീന്‍ കോയ ഹാജിയാണ് പിടിയിലായത്. ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നതായി...
- Advertisement -