ട്രാക്‌ടർ റാലി; ഒരാൾ വെടിയേറ്റ് മരിച്ചെന്ന് കർഷകർ
ന്യൂഡെൽഹി: ഡെൽഹി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. ട്രാക്‌ടർ മറിഞ്ഞാണ് അദ്ദേഹം മരിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ വെടിയേറ്റാണ് മരണമെന്ന് കർഷകർ ആരോപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോലീസ്...
കർഷകരുടെ നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നൽകുന്നു; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തില്‍ കര്‍ഷകര്‍ കാണിക്കുന്ന നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നല്‍കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ മനപ്പൂര്‍വം പ്രകോപനം സൃഷ്‌ടിക്കുകയാണെന്നും യെച്ചൂരി...
നമ്മുടെ റിപ്പബ്ളിക് കർഷകർ തിരിച്ചു പിടിക്കുന്നു; പ്രശാന്ത് ഭൂഷൺ
ന്യൂഡെല്‍ഹി: ബ്രിട്ടനൊപ്പം നിന്നവരുടെ പിൻഗാമികൾ സ്വാതന്ത്ര്യ സമരത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ റാലിക്ക് പിന്തുണ നല്‍കി കൊണ്ടുള്ള ട്വീറ്റിലാണ് ബിജെപിക്കെതിരെ പ്രശാന്ത് ഭൂഷന്റെ വിമർശനം.
'ഡെല്‍ഹിയിലെ...
കർഷക ശക്‌തിയറിഞ്ഞ് ഡെൽഹി; മെട്രോ സ്‌റ്റേഷനുകൾ അടച്ചു
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചതോടെ ഡെൽഹി മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രധാനമായും വടക്കൻ, മധ്യ ഡെൽഹി എന്നിവിടങ്ങളിലെ സ്‌റ്റേഷനുകൾ ആണ്...
അയോധ്യയിലെ പള്ളി നിർമാണം ആരംഭിച്ചു
ലക്‌നൗ: രാജ്യം 72ആം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ദേശീയ പതാക ഉയർത്തിയ ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്....
റിപ്പബ്‌ളിക് പരേഡ്; ബ്രഹ്‌മോസിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി
ന്യൂഡെൽഹി: രാജ്‌പഥിൽ നടക്കുന്ന റിപ്പബ്‌ളിക് പരേഡിൽ ബ്രഹ്‌മോസ് മിസൈലിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി. 861 ബ്രഹ്‌മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമായാണ് 'സ്വാമിയേ ശരണമയ്യപ്പ' എന്ന ശരണ മന്ത്രം മുഴങ്ങിയത്. ദുര്‍ഗ മാതാ...
ട്രാക്‌ടർ റാലി; കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്, സംഘർഷം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചു. സിംഘു, ത്രിക്രി അതിർത്തികളിലൂടെ ആണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ഒരുലക്ഷത്തോളം ട്രാക്‌ടറുകളിലായാണ് കർഷകർ മാർച്ച്...
പഴയ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’; നിർദ്ദേശത്തിന് കേന്ദ്ര അംഗീകാരം
ന്യൂഡെൽഹി: പഴയ വാഹനങ്ങൾക്ക് പ്രത്യേക നികുകി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. 8 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് 'ഗ്രീൻ ടാക്‌സ്' എന്ന പേരിൽ പ്രത്യേക നികുതി ഏർപ്പെടുത്താനാണ് പദ്ധതി. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.
പുതിയ...








































