സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്

By Staff Reporter, Malabar News
malabarnews-dk
DK Shivakumar
Ajwa Travels

ബെംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സിബിഐയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. കര്‍ണാടക പിസിസി പ്രസിഡണ്ട് ഡി. കെ ശിവകുമാര്‍, സഹോദരന്‍ ഡി.കെ സുരേഷ് എന്നിവരുടെ കേന്ദ്രങ്ങള്‍ സിബിഐ റെയ്‌ഡ് നടത്തിയതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

സിബിഐ അന്വേഷണം ബിജെപിയുടെ സ്ഥിരം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും, ഉപ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പാക്കിയ ബിജെപിയുടെ അടവാണെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. റെയ്‌ഡിനെതിരെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളെ തകര്‍ക്കാനുള്ള നീക്കാമാണിതെന്ന് സിദ്ധരാമയ്യ പറഞ്ഞു. തരംതാണ രാഷ്‌ട്രീയമാണ് ബിജെപി കളിക്കുന്നതെന്ന് റെയ്‌ഡ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ റെയ്‌ഡില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജന്‍ വാലയും നടപടിക്ക് എതിരെ പ്രതികരിച്ചിരുന്നു.

Read Also: ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE