മൊറട്ടോറിയം കാലയളവിലെ വായ്‌പകള്‍ക്ക് പിഴ പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം

By News Desk, Malabar News
Mullaperiyar Dam; 'Security checks should be led by international experts'
Ajwa Travels

ന്യൂ ഡെല്‍ഹി: മൊറട്ടോറിയം കാലയളവിലെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ട് കോടി രൂപ വരെ വായ്‌പ എടുത്തവര്‍ക്ക് ആണ് പിഴ പലിശ ഒഴിവായി കിട്ടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ലോക്ഡൗണിനെ തുടര്‍ന്ന് വായ്‌പകള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവില്‍ പലിശക്ക് പിഴ പലിശ ഏര്‍പെടുത്തില്ലെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയത്. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് കണക്കാക്കെപ്പടുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്‌പ, വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്‌പ, വ്യക്തിഗത വായ്‌പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്‌പ എന്നിവക്ക് ആണ് ഇളവ് ലഭിക്കുക.

Entertainment News:  ‘കയറ്റം’ ട്രെയിലർ എ. ആർ റഹ്‌മാൻ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE