വ്യാജവാര്‍ത്തകള്‍ തടയാന്‍ ‘സത്യമേവ ജയതേ’; സാക്ഷരതാ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

By News Desk, Malabar News
MalabarNews_fakenews rep
Representation Image
Ajwa Travels

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനായി ‘സത്യമേവ ജയതേ’ എന്ന പേരില്‍ മാദ്ധ്യമ സാക്ഷരതാ പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവല്‍സര ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

വ്യാജവാര്‍ത്തകളെ തിരിച്ചറിയാനായി പൗരന്‍മാരെ ബോധവല്‍ക്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നിലെത്തുന്ന സത്യവും അസത്യവും വേര്‍തിരിക്കാനുള്ള കഴിവ് പൗരന്‍മാർക്ക് വേണം. ഇതിനായി ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കും. എന്താണ് തെറ്റായ വിവരം, വ്യാജ വാര്‍ത്തകള്‍ കാട്ടുതീ പോലെ എങ്ങനെ പടരുന്നു, വ്യാജവാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നവര്‍ ലാഭമുണ്ടാക്കുന്നതെങ്ങനെ തുടങ്ങിയ എല്ലാ കാര്യങ്ങളും പുതിയ മാദ്ധ്യമ പാഠ്യപദ്ധതിയിലുണ്ടാകും– മുഖ്യമന്ത്രി പറഞ്ഞു.

National News: പ്രക്ഷോഭ ഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു; മരണ സംഖ്യ 37 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE