ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി; കെ സുരേന്ദ്രനെതിരെ കേസ്

By News Desk, Malabar News
Medical board should clarify Raveendran's condition; Surendran on the scene
K Surendran
Ajwa Travels

തിരുവനന്തപുരം: ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിൽ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെ ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവത്തിലാണ് നടപടി. കെ സുരേന്ദ്രന്‍ ആദ്യം പതാക ഉയര്‍ത്തിയത് തലതിരിച്ചായിരുന്നു. തെറ്റ് മനസിലായി ഉടന്‍ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു.

അതേസമയം, പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബിജെപി നൽകുന്ന വിശദീകരണം. ഇതിനിടെ മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന ആലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും വിവാദത്തിലകപ്പെട്ടു. അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരമാണ് മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന പാടി മന്ത്രി വിവാദത്തിലായത്.

Also Read: വനിതാ ഡോക്‌ടർക്ക്‌ നേരെ ചെരിപ്പെറിഞ്ഞു; ആറ്റിങ്ങലിൽ രണ്ട് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE