ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് കോൺ​ഗ്രസ്- കപിൽ സിബൽ

By Desk Reporter, Malabar News
Gulam Nabi Aasad_2020 Aug 28
Ajwa Travels

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് ഇപ്പോൾ കോൺ​ഗ്രസ് പാർട്ടിയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ചതിനു ശേഷം ആദ്യമായി ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു കപിൽ സിബലിന്റെ പ്രതികരണം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ച നേരിടുന്ന സമയത്ത് കോൺ​ഗ്രസിന് മുഴുവൻ സമയ നേതൃത്വം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

“ആ കത്ത് ​ഗാന്ധി കുടുംബമടക്കം ആരെയും വിലകുറച്ചു കാണാനുള്ള ശ്രമമായിരുന്നില്ലെന്ന് ആളുകൾക്ക് അതു വായിക്കാൻ ലഭിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു. വാസ്തവത്തിൽ ഇതുവരെ നേതൃത്വം നടത്തിയ സേവനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണ് ചെയ്തത്” – കപിൽ സിബൽ പറഞ്ഞു.

പാർട്ടിയിൽ തെരഞ്ഞെടുപ്പ്​ നടന്നില്ലെങ്കിൽ​ കോൺഗ്രസ്​ 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്ന്​ ഗുലാം നബി ആസാദ്​ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. “തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പാർട്ടിയിലെ 51 ശതമാനം ആളുകളുടെയെങ്കിലും പിന്തുണയുണ്ടാകണം. ഇപ്പോൾ പ്രസിഡന്റായി ഇരിക്കുന്ന വ്യക്തിക്ക് ഒരു ശതമാനത്തിന്റെ പിന്തുണ പോലും ഉണ്ടായിരിക്കില്ല. കോൺ​ഗ്രസ് പ്രവർത്തക സമിതി അദ്ധ്യക്ഷനെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ മാറ്റാൻ പറ്റില്ല. പിന്നെ എന്താണ് പ്രശ്നം?”- ​ഗുലാം നബി ആസാദ് ചോദിച്ചിരുന്നു.

തങ്ങളുടെ നിർദ്ദേശത്തെ എതിർക്കുന്ന ഭാരവാഹികൾക്കും സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാർക്കും ബ്ലോക്ക് ജില്ലാ പ്രസിഡന്റുമാർക്കും തെരഞ്ഞെടുപ്പ് നടന്നാൽ അവർ എവിടെയും ഉണ്ടാകില്ലെന്ന് അറിയാം. കോൺഗ്രസിനോട് ആത്മാർത്ഥത ഉള്ളവർ തങ്ങളുടെ കത്തിനെ സ്വാ​ഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമ​ഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ​ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എം‌പിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺ​ഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE