‘വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം’; ചാലിയത്ത് കേന്ദ്രസംഘത്തെ തടഞ്ഞു

By News Desk, Malabar News
congress-kerala
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ചാലിയത്താണ് കേന്ദ്രസംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്.

ചാലിയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ സിപിഐഎം പ്രവർത്തകർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നതെതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപണം ഉന്നയിച്ചു. തുടർന്ന് പോലീസ് എത്തി കേന്ദ്രസംഘത്തെ കടത്തിവിടുകയായിരുന്നു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്‌ടർ ഡോ.സുജിത് സിംഗിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഡോ. പി രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലുമാണ് കേന്ദ്ര സംഘം ഇന്ന് പര്യടനം തുടരുന്നത്. നാളെ തിരുവനന്തപുരത്ത് എത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ഉന്നത ഉദ്യോഗസ്‌ഥരുമായും ചര്‍ച്ച നടത്തും. രോഗവ്യാപന നിരക്ക് കുറയ്‌ക്കുന്നതിനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയാകും കേന്ദ്രസംഘം മടങ്ങുക.

Also Read: ഉത്തരാഖണ്ഡിലും ജനസംഖ്യാ നിയന്ത്രണ ബിൽ വേണം; ബിജെപിയോട് ആര്‍എസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE