യുഎഇ : ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,251 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,67,753 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുമ്പോഴും കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ രാജ്യത്തിന് കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരാള്‍ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 570 ആണ്.
കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്ന 736 പേര്‍ കൂടി രോഗമുക്‌തരായി. ഇതോടെ രാജ്യത്ത് രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 1,54,185 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 12,998 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ 1,37,203 ആളുകളിലെ പരിശോധനയിലാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. നിലവില്‍ 1.66 കോടിയില്‍ അധികം കോവിഡ് പരിശോധനകള്‍ യുഎഇ നടത്തിയിട്ടുണ്ട്.
Read also : പ്രവാസികളുടെ പ്രിയ നഗരങ്ങളുടെ പട്ടിക; ആദ്യ ഇരുപതില്‍ അറബ് രാജ്യങ്ങളും