കോവിഡ് ഡെൽറ്റ പ്‌ളസ്; മുംബൈയിൽ ആദ്യ മരണം റിപ്പോർട് ചെയ്‌തു

By News Desk, Malabar News
delta plus variant
Representational image
Ajwa Travels

മുംബൈ: കോവിഡ് ഡെൽറ്റ പ്‌ളസ്‌ വകഭേദം ബാധിച്ച് മുംബൈയിൽ ആദ്യ മരണം. ഗഡ്‌കോപാര്‍ സ്വദേശിയായ 63കാരിയാണ് മരിച്ചതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പൽ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ച ഇവർക്ക് ഡെല്‍റ്റ പ്‌ളസ്‌ സ്‌ഥിരീകരിച്ചത്.

മരിച്ച സ്‌ത്രീ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇവർക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ഡോക്‌ടർമാർ പറയുന്നു. ജൂലൈ 21നാണ് ഇവര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ ആറു പേര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരില്‍ രണ്ടു പേര്‍ക്ക് ഡെല്‍റ്റ പ്ളസ്‌ വകഭേദം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടെന്നും നാലു പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ടെന്നും ബിഎംസി അധികൃതര്‍ പറഞ്ഞു.

ഇതോടെ മഹാരാഷ്‌ട്രയില്‍ ഡെല്‍‌റ്റ പ്ളസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. രത്‌നഗിരി സ്വദേശിയായ 80കാരിയാണ് സംസ്‌ഥാനത്ത് ആദ്യമായി ഡെല്‍റ്റ വകഭേദം ബാധിച്ചു മരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ ഇതുവരെ 65 ഡെല്‍റ്റ പ്ളസ്‌ കേസുകളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്‌.

Also Read: കോവിഡ് വ്യാപനം; കേരള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ലക്ഷദ്വീപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE