ഡെൽഹി ക്യാംപിൽ കോവിഡ് വ്യാപനം; ഐപിഎൽ മൽസരവേദി മാറ്റി

By News Desk, Malabar News
Ajwa Travels

മുംബൈ: കോവിഡ് വ്യാപനം മൂലം ഇന്നത്തെ ഐപിഎൽ മൽസരവേദി മാറ്റി. പൂനെയിൽ നടക്കേണ്ട മൽസരം മുംബൈയിലേക്കാണ് മാറ്റിയത്. ഡെൽഹി ടീമിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പടെ അഞ്ചുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

ഫിസിയോ പാട്രിക്, ഫർഹാട്ട്, ടീം ഡോക്‌ടർ അഭിജിത് സാൽവി, മസാജ് തെറാപ്പിസ്‌റ്റ്‌ ചേതൻ കുമാർ, സമൂഹ മാദ്ധ്യമ ടീമിലെ ആകാശ് മാനെ എന്നിവരാണ് രോഗം ബാധിച്ച സ്‌റ്റാഫ്‌ അംഗങ്ങൾ. എല്ലാവരും സമ്പർക്ക വിലക്കിൽ കഴിയുകയാണ്. ബുധനാഴ്‌ച വൈകിട്ട് 7.30ന് ബ്രാബോൺ സ്‌റ്റേഡിയത്തിലാകും ഇനി മൽസരം നടക്കുക. മൽസരത്തിന് മുൻപ് ബുധനാഴ്‌ച രാവിലെ ഡെൽഹി ടീം അംഗങ്ങളെ കോവിഡ് ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കും.

Most Read: ജഹാംഗീർപുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; അടിയന്തര നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE