ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 31,118 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി. 24 മണിക്കൂറിനിടെ 482 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. 1,37,621 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
4,53,603 പേർ നിലവിൽ ചികിൽസയിലുണ്ട്. 24 മണിക്കൂറിനിടെ 41,985 പേർ രോഗമുക്‌തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 88,89,585 ആയി.
രാജ്യാന്തര തലത്തിലെ കോവിഡ് കണക്കുകൾ വിശകലനം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് കുറവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്തവർഷം ആരംഭത്തിൽ കോവിഡ് വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യരംഗത്തെ വിദഗ്‌ധർ. നിരവധി വാക്‌സിനുകൾ അവസാന ഘട്ട പരീക്ഷണത്തിന് ശേഷം അനുമതിക്കായി കാത്തിരിക്കുകയാണ്.
Read also: കോവിഡ് പരിശോധന; ലാബുകളില്‍ ഫീസ് കുറച്ച് ഡെല്‍ഹി സര്‍ക്കാര്‍