കോവിഡ് രോഗികൾക്ക് ‘ജാഗ്രതാ ഐഡി’ നിർബന്ധമെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
Jagratha Id is Mandatory
Pinarayi Vijayan
Ajwa Travels

കോഴിക്കോട്: ജില്ലയിൽ രോഗികൾക്ക് ‘കോവിഡ് ജാഗ്രതാ ഐഡി’ നിർബന്ധമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിൽസയും നിരീക്ഷണവും ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഐഡി കാർഡ് നിർബന്ധമാക്കിയത്. കോവിഡ് സ്ഥിരീകരിച്ച എല്ലാ രോഗികളും അതാത് ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരിൽ നിന്ന് ഐഡി കാർഡ് വാങ്ങി സൂക്ഷിക്കണം. വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Kozhikkod News: ബഫർ സോൺ ചർച്ചകൾ സജീവം; മലബാർ വന്യജീവി സങ്കേതത്തെ അറിയാം

കോവിഡ് ആശുപത്രികളിൽ ചികിൽസ ലഭിക്കുന്നതിനും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇൻഷുറൻസ് ലഭ്യമാകുന്നതിനും ജാഗ്രതാ ഐഡി നിർബന്ധം ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, നിരീക്ഷണത്തിൽ കഴിയുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ബന്ധപ്പെട്ട ചികിത്സാ കേന്ദ്രങ്ങളിലേക്ക് പെട്ടെന്ന് തന്നെ മാറ്റുന്നതിന് ജാഗ്രതാ പോർട്ടൽ സഹായകമാണ്. ഇത് വഴി ആശുപത്രികളിൽ രോഗികളുടെ പ്രവേശനം എളുപ്പമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE