രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചേക്കും

By Syndicated , Malabar News
Malabarnews_covid vaccine in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 21 ലേക്ക് മാറ്റിവെക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവെക്കാന്‍ കാരണം. മാറ്റിയ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വാക്‌സിന്റെ പാക്കിംഗ് സംബന്ധിച്ച് ഇപ്പഴും സങ്കീര്‍ണത തുടരുകയാണ്.

വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടക്കുകയാണ്. ശേഷം ആരോഗ്യ മന്ത്രാലയം ഇതില്‍ അവസാന തീരുമാനം പ്രഖ്യാപിക്കും. നേരത്തെ ജനുവരി 16ന് കുത്തിവെപ്പ് ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം നാളെ നടക്കാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

Read also: ‘ഇനിയും സമയമുണ്ട്, മുതലാളികളെ വിട്ട് അന്നദാതാക്കളെ പിന്തുണക്കൂ’; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE