‘ഇനിയും സമയമുണ്ട്, മുതലാളികളെ വിട്ട് അന്നദാതാക്കളെ പിന്തുണക്കൂ’; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

By Staff Reporter, Malabar News
rahul gandhi
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതിനും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുതലാളിത്ത ശക്‌തികളെ ഉപേക്ഷിച്ച് കര്‍ഷകരെ പിന്തുണക്കാന്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

”ഇനിയും സമയമുണ്ട്, മുതലാളികളെ വിട്ട് അന്നദാതാക്കളെ പിന്തുണക്കുക,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. കൂടാതെ 2018 ഏപ്രിലില്‍ ലോകസഭയില്‍ കര്‍ഷകരെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് താന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവച്ചു.

അതേസമയം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രതിഷേധം ശക്‌തമായി രാജ്യത്ത് തുടരുകയാണ്. ജനുവരി എട്ടിന് കേന്ദ്രം കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു എങ്കിലും പതിവുപോലെ എട്ടാം വട്ട ചര്‍ച്ചയും ഫലം കണ്ടില്ല. നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകരും പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രവും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച എങ്ങുമെത്താതെ പോയത്. നിയമം പിന്‍വലിക്കാത്ത പക്ഷം സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

Read Also: വാക്‌സിൻ വിതരണത്തിന് 133 കേന്ദ്രങ്ങൾ; ഗർഭിണികളെയും മുലയൂട്ടുന്നവരെയും ഒഴിവാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE