കുവൈറ്റ് സിറ്റി: രാജ്യത്ത് അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം ഇന്നലെ മുതലാണ് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. വാക്‌സിനേഷന്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. രജിസ്‍ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം രക്ഷിതാവിന്റെ ഫോണിലേക്ക് വാക്‌സിനേഷന്‍ തീയതി, സമയം, സ്‌ഥലം എന്നിവ അറിയിച്ചു കൊണ്ടുള്ള സന്ദേശം ലഭിക്കും.
അതേസമയം കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകി തുടങ്ങി. ഏറെക്കാലത്തിന് ശേഷം മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കി പ്രാർഥനാ സൗകര്യം ഒരുക്കിയത് കഴിഞ്ഞ ദിവസം മുതലാണ്. കോവിഡ് വ്യാപനം മൂലം അടച്ചിട്ട മസ്‌ജിദുകൾ അടുത്തിടെയാണ് തുറന്ന് കൊടുത്തത്. അതിന് പിന്നാലെയാണ് രോഗവ്യാപനം കുറഞ്ഞതോടെ സാമൂഹിക അകലം ഒഴിവാക്കിയത്. എന്നാൽ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read Also: ധാർമികമായി ശരിയല്ല; ഒടിടി റിലീസിന് എതിരെ മന്ത്രി സജി ചെറിയാൻ