കോവിഡ് വാക്‌സിൻ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആദ്യഘട്ട വിതരണം ഡിസംബറോടെ

By News Desk, Malabar News
Covid Vaccine In Europe
Ajwa Travels

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വെളിച്ചം പകരാനൊരുങ്ങി പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ. 27 രാജ്യങ്ങളിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ക്രിസ്‌തുമസോടെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് യൂറോപ്യൻ കമ്മീഷണർ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിയനിലെ രാജ്യങ്ങൾ വിതരണത്തിനായുള്ള സൗകര്യങ്ങൾ അടിയന്തരമായി തയാറാകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

യൂറോപ്യൻ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ കമ്മീഷൻ 6 വാക്‌സിൻ വിതരണക്കാരുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഏഴാമതൊരു കരാറിനായുള്ള തയാറെടുപ്പിലാണ് കമ്മീഷൻ. 46 കോടി ജനസംഖ്യയുള്ള രാജ്യങ്ങൾക്ക് 80 കോടി ഡോസ് വാക്‌സിൻ വാങ്ങാനുള്ള കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്.

Also Read: ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം

യൂറോപ്യൻ യൂണിയന്റെ അനൗദ്യോഗിക തലസ്‌ഥാനമായ ബ്രസൽസ് മോഡേണ വികസിപ്പിച്ചെടുത്ത 16 കോടി ഡോസ് വാക്‌സിനായുള്ള കരാറിൽ ഒപ്പ് വെക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മോഡേണ വാക്‌സിൻ 94.5 ശതമാനം ഫലപ്രദമാണെന്നാണ് പ്രാഥമിക പഠനങ്ങൾ പറയുന്നത്. വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ കുത്തിവെപ്പിന് വേണ്ട സിറിഞ്ചുകളും ആരോഗ്യ പ്രവർത്തകരെയും സജ്ജമാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE