തളിപ്പറമ്പിലെ വിഭാഗീയത; ആറ് അംഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം

By Web Desk, Malabar News
Investigation against Madavoor Anil
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിലെ സിപിഎം വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരൻ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങളോട് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ, പാർട്ടി അംഗങ്ങളായ കെഎം വിജേഷ്, കെ ബിജു, സച്ചിൻ, എം വിജേഷ്, അമൽ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

എന്നാൽ നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ലോക്കൽ കമ്മിറ്റി ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌തത്‌. സമ്മേളന കാലമായതിനാൽ വിഭാഗീയതക്ക് നേതൃത്വം നൽകിയവർക്കെതിരെ തൽകാലം നടപടി വേണ്ടന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇതിനിടെയാണ് ഇന്നലെ ചേർന്ന ലോക്കൽ കമ്മറ്റി വിമത വിഭാഗത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് മേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.

Also Read: ആശങ്ക വേണ്ട, ഏത് സാഹചര്യവും നേരിടാൻ തയ്യാർ; റവന്യൂ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE