കോഴിക്കോട് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

By News Desk, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: പയ്യോളിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. സിപിഎം പ്രവര്‍ത്തകന്‍ സുബീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് കേടുപാടുകൾ സംഭവിച്ചു.

സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. രാഷ്‌ട്രീയ എതിരാളികളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

സിപിഎമ്മിന്റെ അയനിക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗവും സിഐറ്റിയു കൊയിലാണ്ടി കമ്മിറ്റി അംഗവുമാണ് സുബീഷ്. മൂന്ന് തവണ വീടിനുള്ളിലേക്ക് അക്രമികള്‍ സ്‌ഫോടക വസ്‌തുക്കള്‍ എറിഞ്ഞുവെന്ന് വീട്ടുകാര്‍ പറയുന്നു.

വീടിനുള്ളിലേക്ക് ലക്ഷ്യം വെച്ചാണ് അക്രമികള്‍ സ്‌ഫോടക വസ്‌തുക്കള്‍ എറിഞ്ഞത്. സ്‌ഫോടക വസ്‌തു പതിച്ചതിനെ തുടര്‍ന്ന് വീടിന്റെ ജനലുകള്‍ക്കും വാതിലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Malabar News: മേപ്പാടിയിലെ മരം മുറിച്ചു കടത്തൽ; അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE