തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച സംഭവിച്ചെന്ന ആരോപണത്തിൽ സംസ്‌ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഇന്ന് റിപ്പോർട് സമർപ്പിച്ചേക്കും.
സംസ്‌ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരെ പരാതികളുയർന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, കെജെ തോമസ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഇവരുടെ അന്വേഷണത്തിൽ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നൽകിയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കമ്മീഷന്റെ അന്തിമ നിഗമനവും സംസ്‌ഥാന നേതൃത്വം എടുക്കുന്ന നടപടിയും നിർണായകമാകും.
ഇന്ന് അന്വേഷണ റിപ്പോർട് സമർപ്പിച്ചാൽ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ചേരുന്ന സംസ്‌ഥാന സമിതിയും വിഷയം ചർച്ചചെയ്യും. കേന്ദ്ര നേതൃത്വം പാർടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സംസ്‌ഥാന സമ്മേളനം മുതൽ ബ്രാഞ്ച് സമ്മേളനം വരെയുള്ള നടത്തിപ്പ് സംബന്ധിച്ചും ഇന്നത്തെ സെക്രട്ടറിയേറ്റിൽ തീരുമാനമാകും.
Most Read: 142 വർഷത്തിന് ഇടയിലെ ഏറ്റവും ചൂടേറിയ മാസമായി ഈ ‘ജൂലൈ’; റിപ്പോർട്