തിരുവനന്തപുരം: മന്ത്രിമാർ മടിയൻമാരായെന്നും യാത്ര ചെയ്യാൻ പലർക്കും താൽപര്യമില്ലെന്നും ഇതുമൂലം പ്രവർത്തനം ദയനീയമാണെന്നുമാണ് സിപിഎം സംസ്‌ഥാന സമിതിസമിതിയിൽ വിമർശനം ഉയർന്നത്. തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം വകുപ്പുകളാണ് വിമർശനത്തിന് വിധേയമായത്.
ഒന്നാം പിണറായി സർക്കാരുമായി താരമത്യപ്പെടുത്തുമ്പോൾ നിലവിലെ പ്രവർത്തനം ദയനീയമാണെന്നും എല്ലാം ഓൺലൈനിൽ നടത്തണമെന്ന ചിന്തയാണെന്നും വിമർശകർ തെളിവുകൾ സഹിതം ഉന്നത ചൂണ്ടികാണിച്ചു.
കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെയായിരുന്നു. മന്ത്രിമാർ സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്ന രീതിയാണിപ്പോൾ. ചില മന്ത്രിമാരെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ലെന്നും വിമർശകർ പറഞ്ഞു. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപന കുറവ് ഉണ്ടായതായും പോലീസ് പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും സംസ്‌ഥാന സമിതിയിൽ വിമർശകർ പറഞ്ഞു.
Most Read: തിരിച്ചുവരാതെ രൂപ; മൂല്യം വീണ്ടും താഴേക്ക് തന്നെ