പ്രവാസികളുടെ മരണവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകരുത്; ഇന്ത്യന്‍ കോണ്‍സുലേറ്റ്

By Team Member, Malabar News
Malabarnews_UAE
Representational image
Ajwa Travels

യുഎഇ : യുഎഇ യില്‍ മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ എത്രയും വേഗം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് യുഎഇ യിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ യഥാസമയം കോണ്‍സുലേറ്റില്‍ അറിയിക്കുന്നില്ലെന്നും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ് വിവരങ്ങള്‍ എത്രയും വേഗം കോണ്‍സുലേറ്റില്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. മരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ യഥാസമയം ലഭിച്ചാല്‍ മാത്രമേ മോര്‍ച്ചറികളില്‍ നിന്നും മൃതദേഹം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സാധിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

Read also : രാജ്യാന്തര യാത്രാനിരോധനം നീക്കാന്‍ സൗദി അറേബ്യ

ദുബായിലും ചില വടക്കന്‍ എമിറേറ്റുകളിലും മരണപ്പെട്ട പ്രവാസികളുടെ വിവരങ്ങള്‍ കൃത്യസമയത്ത് കോണ്‍സുലേറ്റില്‍ അറിയിക്കാഞ്ഞത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കോണ്‍സുലേറ്റ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോണ്‍സുലേറ്റില്‍ അറിയിക്കാന്‍ വൈകുന്നത് പ്രത്യേകിച്ചും കോവിഡ് കാലത്ത് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മരണവിവരം കൃത്യ സമയത്ത് അറിയിച്ചാല്‍ പ്രാദേശിക നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

തൊഴിലുടമകള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെയാണ് മരണവിവരം ആദ്യം ലഭിക്കുന്നത്. ഇവര്‍ എത്രയും വേഗം തന്നെ ഇത് കോണ്‍സുലേറ്റ് അധികൃതരെ അറിയിക്കേണ്ടതുണ്ട്. തൊഴിലുടമകള്‍ക്കോ സ്‌പോണ്‍സര്‍മാര്‍ക്കോ തങ്ങളുടെ കീഴിലുള്ള പ്രവാസികളുടെ മരണം +971-507347676 എന്ന നമ്പറിലോ [email protected] എന്ന മെയില്‍ വഴിയോ കോണ്‍സുലേറ്റില്‍ അറിയിക്കാം. ഇതുവഴി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയോ നാട്ടിലേക്ക് കൊണ്ട് പോകുകയോ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read also : ഷാര്‍ജ; ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE