വ്യക്‌തിപരമായ കാരണങ്ങളാല്‍ രാജി വെക്കുന്നു; ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍

By Syndicated , Malabar News
anil_baijal
Ajwa Travels

ന്യൂഡെൽഹി: ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സ്‌ഥാനമൊഴിഞ്ഞു. വ്യക്‌തിപരമായ കാരണങ്ങളാല്‍ രാജി വെക്കുന്നു എന്നാണ് രാഷ്‍ട്രപതി രാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ അനില്‍ ബൈജാന്‍ വ്യക്‌തമാക്കുന്നത്.

ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ നജീബ് ജങ്കിന്റ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് 2016 ഡിസംബര്‍ 1നാണ് മുന്‍ ആഭ്യന്തര സെക്രട്ടറിയായ അനില്‍ ബൈജാൽ ചുമതല ഏല്‍ക്കുന്നത്. തുടർന്ന് 5 വര്‍ഷവും 4 മാസവും പദവിയില്‍ തുടർന്നതിന് ശേഷമാണ് രാജി.

നീണ്ട കാലയളവിനിടെ ഡെല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തിൽ സുപ്രീം കോടതി ഇടപെടേണ്ട സാഹചര്യം വരെ എത്തിയിരുന്നു. എംസിഡി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്‌ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.

Read also: ശൈശവ വിവാഹം; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആന്ധ്രയില്‍, കുറവ് കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE