മയക്കുമരുന്ന് വേട്ട; ജില്ലയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

പാലക്കാട്: ലഹരി വിരുദ്ധ സേനയും പോലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് പയ്യോളി സ്വദേശി റിയാസ് (40), തൃശൂര്‍ സ്വദേശി സനു (19), മിനിക്കോയ് ദ്വീപ് സ്വദേശി മുഹമ്മദ് മണിക്‌ഫാന്‍ (28) എന്നിവരാണ് പിടിയിലായത്.

റിയാസ് വാളയാറില്‍ വെച്ചാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 165 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊഴിഞ്ഞാമ്പാറയില്‍ വെച്ചാണ് സനുവിനെ അറസ്‌റ്റ് ചെയ്‌തത്. ഇയാളില്‍നിന്ന് 30 ഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. 100 ഗ്രാം കഞ്ചാവും ഒരു ഗ്രാം എംഡിഎമ്മുമായി പാലക്കാട് നഗരത്തില്‍ വെച്ചാണ് മുഹമ്മദ് മണിക്‌ഫാനെ പിടികൂടിയത്.

വാളയാര്‍ എസ്‌ഐ സിബീഷ്, ഗ്രേഡ് എഎസ്‌ഐ അനില്‍കുമാര്‍, എസ്‌സിപിഒ മണികണ്‌ഠന്‍, കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ റഹ്‌മാന്‍, എസ്‌സിപിഒ വിനോദ് കുമാര്‍, പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ മധു, ഗ്രേഡ് എസ്‌ഐ നന്ദകുമാര്‍, എസ്‌സിപിഒ ജ്യോതികുമാര്‍, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ റഹിം, മുത്തു, കെ അഹമ്മദ് കബീര്‍, കെ ദിലീപ്, ആര്‍ രാജീദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Malabar News: കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോൺ തട്ടിപ്പ്; പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE