എലത്തൂരിലെ പ്രശ്‌ന പരിഹാരം ഉപാധികളോടെ; എംകെ രാഘവൻ എംപി

By Desk Reporter, Malabar News
MK-Rakhavan-MP
Ajwa Travels

കോഴിക്കോട്: എലത്തൂർ സീറ്റ് ഘടക കക്ഷിയായ എൻസികെക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം കണ്ടത് ഉപാധികളോടെ എന്ന് എംകെ രാഘവൻ എംപി. ഉപാധി പിന്നീട് വെളിപ്പെടുത്തും. പ്രശ്‌നങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ തർക്കങ്ങൾക്കും അനിശ്‌ചിതത്വങ്ങൾക്കും ശേഷം എൻസികെയുടെ സുൾഫിക്കർ മയൂരിക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിക്കുക ആയിരുന്നു. എംകെ രാഘവൻ എംപിയും സുൾഫിക്കർ മയൂരിയും മറ്റു പ്രാദേശിക കോൺഗ്രസ് നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് സമവായം ഉണ്ടായത്. അടുത്ത ദിവസം മുതൽ പ്രചാരണം ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി.

നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് പ്രാദേശിക നേതാവായ യുവി ദിനേശ് മണി കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. യുഡിഎഫിന് ക്ഷീണമുണ്ടാവുന്ന ഒന്നും ചെയ്യരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിക്കുന്നുവെന്നാണ് ദിനേശ് മണി ഇതിനോട് പ്രതികരിച്ചത്.

Also Read:  ‘കോണ്‍ഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു’; പാര്‍ട്ടി വിടാനൊരുങ്ങി സുരേഷ് ബാബുവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE