ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേർക്ക് പരിക്ക്

By Desk Reporter, Malabar News
Elephant crashes during Arattupuzha festival; Two people were injured
Ajwa Travels

തൃശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടര്‍ത്തി. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന മൂന്ന് ആനകളില്‍ ഒന്ന് ഇടഞ്ഞ് മറ്റൊരാനയെ കുത്തുകയായിരുന്നു.

വ്യാഴാഴ്‌ച രാവിലെ മന്ദാരം കടവില്‍ ആയിരുന്നു സംഭവം. ആന ഇടഞ്ഞതോടെ നാട്ടുകാര്‍ ചിതറിയോടി. ഈ സമയം കുഴിയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആനകള്‍ പെട്ടെന്ന് ശാന്തരായതിനാൽ വന്‍ അപകടം ഒഴിവായി.

റോഡില്‍ നിന്നിരുന്ന ആനകളില്‍ ഒന്നാണ് ആദ്യം ഇടഞ്ഞത്. ഈ ആന മറ്റൊന്നിനെ കുത്തിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ മറ്റാനകളും പരിഭ്രാന്തരാവുകയായിരുന്നു. പിന്നാലെ നാട്ടുകാരും ഭയന്ന് ഓടി. ഇതിനിടയിലാണ് റോഡില്‍ നിന്നും രണ്ട് പേര്‍ താഴേക്ക് വീണത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആനകള്‍ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു ടി തോമസിന്റെ നേതൃത്വത്തില്‍ പോലീസും സ്‌ഥലത്തുണ്ടായിരുന്നു.

Most Read:  പോരാട്ടം വിജയംകണ്ടു; സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതിപരിഹാര സെല്‍ വേണം- ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE