പാലായില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ വിരണ്ടോടി

By News Bureau, Malabar News
Ajwa Travels

കോട്ടയം: പാല പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേയാണ് ആനകള്‍ ഇടഞ്ഞത്. കാളകുത്തന്‍ കണ്ണന്‍, ഉണ്ണിപ്പള്ളി ഗണേശന്‍ എന്നീ ആനകളാണ് ഇടഞ്ഞത്.

ഉണ്ണിപ്പിള്ളി ഗണേശന്‍ ഇടയുന്നത് കണ്ട് കാളകുത്തന്‍ കണ്ണന്‍ വിരണ്ടോടുകയായിരുന്നു. രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൊമ്പൻമാരെ കുളിപ്പിക്കുന്നതിനിടെ ആദ്യം ഉണ്ണിപ്പിള്ളി ഗണേശന്‍ വിരണ്ടോടുകയായിരുന്നു.

ഉടൻതന്നെ പാപ്പാൻമാരും നാട്ടുകാരും ഓടിയെത്തി ഉണ്ണിപ്പിള്ളിയെ തളക്കാൻ ശ്രമം ആരംഭിച്ചു. ഇതിനിടെയാണ് വിരണ്ടു പോയ കാളകുത്തന്‍ കണ്ണന്‍ മറ്റൊരു വഴിയ്‌ക്ക് ഓടിയത്.

അതേസമയം മദപ്പാടിനെ തുടര്‍ന്ന് കെട്ടിയിരുന്ന കാളകുത്തന്‍ കണ്ണനെ ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അഴിച്ചിരുന്നത്.

ഉണ്ണിപ്പള്ളി ഗണേശനെ വേഗം തന്നെ തളക്കാന്‍ പാപ്പാൻമാർക്കും നാട്ടുകാർക്കും സാധിച്ചു. ആനയെ ഒറ്റപ്പെട്ട സ്‌ഥലത്തേക്ക് എത്തിച്ച ശേഷമാണ് ഇവർ തളച്ചത്. ഇതിന് പിന്നാലെ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറിയ കാളകുത്തന്‍ കണ്ണനെ പാപ്പാൻമാര്‍ ചേര്‍ന്ന് തളക്കുകയുമായിരുന്നു.

Most Read: 12 മലയാളികൾ ചെന്നൈ വഴി വരും, ഒരുക്കങ്ങള്‍ പൂർത്തിയായി; മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE