മൊഴി തൃപ്തികരം; കെ.ടി ജലീലിന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

By Staff Reporter, Malabar News
kerala image_malabar news
KT Jaleel
Ajwa Travels

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇനി മന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളും മന്ത്രി കെ.ടി ജലീല്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. ഇതിലൊന്നും മന്ത്രി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

Read Also: സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE