കുവൈറ്റിൽ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്‌റ്റിൽ

By News Bureau, Malabar News
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈറ്റ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഊര്‍ജിതമാക്കി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ 32 പ്രവാസികളാണ് അറസ്‍റ്റിലായത്.

റെയ്‌ഡിൽ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്‌തതായി കണ്ടെത്തിയ മൂന്ന് ഓഫിസുകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്‌ഥർ പൂട്ടിച്ചു. ഇവിടെ നിന്ന് പിടിയിലായവരില്‍ ഏഷ്യക്കാരും അറബ് വംശജരുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

താമസ നിയമലംഘകരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയും ഇവിടെ നിന്ന് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

അതേസമയം കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഓരോ ദിവസവും നിരവധി ആളുകളാണ് അധികൃതരുടെ പിടിയിലാവുന്നത്. ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Most Read: ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനവുമായി ശ്രീലങ്ക 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE