മലപ്പുറം: ജനദ്രോഹപരമായ നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാൻ ആവശ്യപ്പെട്ട് രണ്ട് മാസത്തിലധികമായി ഡല്‍ഹിയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കുന്നതിന് ധാർഷ്‌ട്യം വെടിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് എസ്‌വൈഎസ് ഈസ്ററ് ജില്ലാകമ്മിറ്റിയുടെ സംഗമം ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലപ്പുറത്ത് എസ്‌വൈഎസ് ജില്ലാ സാരഥികളാണ് സംഗമം നടത്തിയത്. ജനകീയ സമരങ്ങളെ മാനിക്കുന്നതാണ് ജനാധിപത്യ സംവിധാനത്തിലെ മര്യാദയെന്ന് സംഗമം ഉൽഘാടനം ചെയ്‌ത് കൊണ്ട് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമാധാന പരമായി ആബാലവൃദ്ധം ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തെ കായികമായും ക്രൂരമായും നേരിടുന്നത് സ്വേഛാധിപതികളുടെ രീതിയാണെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. സമസ്‌ത ജില്ലാ ജനറല്‍സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, എസ്‌വൈഎസ് സംസ്‌ഥാന വൈ.പ്രസിഡണ്ട് കെഎ റഹ്‌മാന്‍ ഫൈസി കാവനൂര്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്‌ഥാന സെക്രട്ടറി കൊടക് അബ്‌ദുറഹ്‌മാൻ മുസ്‌ലിയാര്‍, എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം എന്നിവർ പങ്കെടുത്തു.
സംഗമത്തിൽ പങ്കെടുത്ത മറ്റു പ്രധാന വ്യക്‌തികൾ; സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, കെകെഎസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കങ്ങല്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒഎംഎസ് തങ്ങള്‍ മേലാറ്റൂര്‍, ശാഹുല്‍ ഹമീദ് മാസ്‌റ്റര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‌മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുല്‍ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, എം സുല്‍ഫിക്കര്‍ അരീക്കോട്, കെടി ഹുസൈന്‍ കുട്ടി മൗലവി, പികെ ലത്തീഫ് ഫൈസി, അബ്‌ദുല്‍ അസീസ് ദാരിമി, സത്താര്‍ പന്തല്ലൂര്‍, പിപി സൈനുദ്ദീന്‍ ഫൈസി, പികെ ഉമര്‍ ദാരിമി.

ഇവി അബ്‌ദുസ്സലാം, ഉമര്‍ ഫാറൂഖ് പി, കെസി മുഹമ്മദ് (ബാപ്പു), പികെഎം ഹിബത്തുല്ല, അബ്‌ദുല്‍ ലതീഫ് മുസ്‌ലിയാര്‍, യുകെഎം ബശീര്‍ മൗലവി, കെ സിദ്ദീഖ്, കെ ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ജഅ്ഫര്‍ ഫൈസി സി പഴമള്ളൂര്‍, കെ അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, കെടി ഷറഫുദ്ദീന്‍ മാസ്‌റ്റർ, എകെ ആലിപ്പറമ്പ്, സിദ്ദീഖ് ഫൈസി പികെ, അബ്‌ദുല്‍ മജീദ് ദാരിമി പികെ, ഒകെഎം മൗലവി ആനമങ്ങാട്, അബ്‌ദുല്‍ ഹമീദ് ഫൈസി ടി എളംകൂര്‍.
ടികെ.അലി മസ്‌റ്റർ, വൈപി അബൂബക്കര്‍ മസ്‌റ്റർ, അബ്‌ദുറഷീദ് ദാരിമി പൂവ്വത്തിക്കല്‍, ശറഫുദ്ദീന്‍ എടവണ്ണ, അലി ഫൈസി പാവണ്ണ, അബ്‌ദുല്‍ ഗഫൂര്‍ ഫൈസി, പികെ അബ്‌ദുസ്സലാം ഫൈസി, യൂസുഫ് അന്‍വരി, അബ്‌ദുല്‍ ലത്തീഫ് ദാരിമി, എം ഇണ്ണി ഹാജി, കെപി അക്ബര്‍, കെടി മൊയ്‌തീൻ ഫൈസി, കെടി കുഞ്ഞാന്‍ ചുങ്കത്തറ, കെകെ മുഹമ്മദ് അമാനുല്ല ദാരിമി, പി സുലൈമാന്‍ ഫൈസി ചുങ്കത്തറ, പിഎച്ച് ഇബ്‌റാഹീം, ടിപി മുഹമ്മദ് ഫൈസി പാതാര്‍, എംഎം കുട്ടി മൗലവി, പി ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, ഒപി കുഞ്ഞാപ്പു ഹാജി, ഹസന്‍ ഫൈസി പന്നിപ്പാറ.
Most Read: പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം രാജിവച്ചു