കാസർഗോഡ്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ചെറുവത്തൂർ സ്വദേശി രൂപേഷ് (39), മക്കൾ ശിവനന്ദ് (4), വൈദേഹി (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ രൂപേഷ് ഭാര്യയുമായി അകന്ന് കഴിയുകയാണ്. കുടുംബ പ്രശ്നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Malabar News: വിദേശ മദ്യവുമായി യുവാവ് പിടിയിൽ