പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ലൂസിഫര്‍’ തെലുങ്ക് പതിപ്പ് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ നായകനായി എത്തുന്നത് മെഗാസ്‌റ്റാർ ചിരഞ്‍ജീവിയാണ്. നേരത്തെ തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.
മലയാളത്തിൽ സകല കളക്ഷൻ റെക്കോഡുകളും വെട്ടിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫർ. മോഹൻലാലിനൊപ്പം വിവേക് ഒബ്‌റോയ്, സായ് കുമാർ, മഞ്‌ജു വാര്യർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു.
ചിരഞ്‍ജീവിയാണ് മോഹൻലാൽ അവതരിപ്പിച്ച സ്‌റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രമായി തെലുങ്കില്‍ അഭിനയിക്കുന്നത് എന്നതിനാല്‍ തന്നെ ആരാധകര്‍ കൂടുതൽ ആവേശത്തിലാണ്.
മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ചിരഞ്‌ജീവി തന്നെ നേരത്തെ അറിയിച്ചിരുന്നു. സിനിമക്ക് ‘ഗോഡ്‍ഫാദര്‍’ എന്ന് പേരിടാൻ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിരഞ്‍ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായിക.
Read Also: ‘ഈശോ’ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി