അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റി; തോമസ് ഐസക്ക്

By Syndicated , Malabar News
thomas isaac
തോമസ് ഐസക്
Ajwa Travels

തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കുന്നത് സംസ്‌ഥാന സര്‍ക്കാരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിഎജി കിഫ്ബിക്കെതിരായി സമര്‍പ്പിച്ച റിപ്പോര്‍ട് നിയമസഭയോടുള്ള അനാദരവണെന്നും അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റിയെന്നും ധനമന്ത്രി ആരോപിച്ചു.

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്. കിഫ്ബിയില്‍ ഭരണഘടനാ ലംഘനം ഉണ്ടായെന്നും ധനമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറെയുള്‍പ്പെടെ കബളിപ്പിച്ചെന്നാണ് വിഡി സതീശന്‍ എംഎല്‍എയുടെ ആരോപണം.

എന്നാല്‍ ധനമന്ത്രിക്ക് ക്ളീന്‍ചിറ്റ് നല്‍കിയായിരുന്നു നിയമസഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട് നല്‍കിയത്. സിഎജി റിപ്പോര്‍ട് ചേര്‍ത്തിയെന്ന വിവാദത്തില്‍ അസാധാരണ സാഹചര്യത്തിലാണ് പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതനായതെന്ന ധനമന്ത്രിയുടെ വാദം കമ്മിറ്റി അംഗീകരിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പ് ഉള്‍പ്പെടെയാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട് നിയമസഭയുടെ മേശപ്പുറത്തു വച്ചത്.

Read also:‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE