മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

By Staff Reporter, Malabar News
malabarnews-Deanjones
Dean Jones
Ajwa Travels

മുംബൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് മുംബൈയില്‍ അന്തരിച്ചു. 59-കാരനായ ജോണ്‍സ് ഹൃദയഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ എത്തിയ ജോണ്‍സിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു.

ഓസ്‌ട്രേലിയയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ മരണവിവരം അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയോടെ ഐപിഎല്ലുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

1984-94 വരെയുള്ള കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റ്‌സ്‌മാനായിരുന്നു അദ്ദേഹം. 52 ടെസ്റ്റുകളില്‍ നിന്നായി 3611 റണ്‍സാണ് അദ്ദേഹം നേടിയത്. 11 സെഞ്ച്വറികളും നേടി. 46.55 റണ്‍സ് ശശാരിയോടെ ആയിരുന്നു റണ്‍ വേട്ട.

164 ഏകദിനങ്ങളില്‍ നിന്നായി 6068 റണ്‍സാണ് അദ്ദേഹം നേടിയത്.
നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളുമായി എത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, വീരേന്ദര്‍ സേവാഗ് എന്നിവര്‍ ജോണ്‍സിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE