മുൻ ഇന്ത്യൻ ഗോൾ കീപ്പർ പ്രശാന്ത ഡോറ അന്തരിച്ചു

By News Desk, Malabar News
former indian goal keeper prasant dora passed away
Ajwa Travels

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ഗോൾ കീപ്പർ പ്രശാന്ത് ഡോറ അന്തരിച്ചു. 44 വയസായിരുന്നു. അപൂർവ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുകയായിരുന്ന അദ്ദേഹം ചൊവ്വാഴ്‌ചയാണ് അന്തരിച്ചത്. മോഹൻ ബഗാൻ, ഈസ്‌റ്റ് ബംഗാൾ, മുഹമ്മദൻ സ്‌പോർട്ടിങ് തുടങ്ങി കൊൽക്കത്തയിലെ മൂന്ന് മുൻനിര ക്‌ളബ്ബുകളുടെ ഗോൾ കീപ്പർ കൂടിയായിരുന്നു പ്രശാന്ത ഡോറ.

2020 ഡിസംബറിലാണ് അദ്ദേഹത്തിന് ‘ഹീമോഫാഗോസൈറ്റിക് ലിംഫോ ഹിസ്‌റ്റിയോ സൈറ്റോസിസ്’ (എച്എൽഎച്) എന്ന അപൂർവ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അർബുദത്തിലേക്കോ നയിക്കുന്നതാണ് ഈ രോഗം. പ്രശാന്തയുടെ സഹോദരൻ ഹേമന്ദ ഡോറയാണ് മരണവിവരം അറിയിച്ചത്.

1999ലെ ഒളിംപിക്‌സ് യോഗ്യതാ മൽസരത്തിൽ തായ്‌ലാൻഡിന് എതിരെയാണ് പ്രശാന്ത ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സാഫ് ഗെയിംസിൽ ഇന്ത്യക്കായി 5 മൽസരങ്ങൾ കളിച്ചു. 1997-98, 1999 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ ബംഗാൾ ടീമിലെ അംഗമായിരുന്നു പ്രശാന്ത. മികച്ച ഗോൾ കീപ്പറായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

Also Read: സരിതക്കെതിരായ തൊഴിൽ തട്ടിപ്പ് കേസ്; പരാതിക്കാരന് വധഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE