ജില്ലയിൽ നിന്നും കാണാതായ 15കാരിയെ കർണാടകയിൽ കണ്ടെത്തി

By Team Member, Malabar News
Girl Who Missing From Kozhikode Were Founded In Karnataka
Ajwa Travels

കോഴിക്കോട്: ജില്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കർണാടകയിൽ നിന്നും കണ്ടെത്തി. എലത്തൂർ പോലീസ് കർണാടകത്തിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്നാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കർണാടകയിലെത്തിച്ച ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ കുറിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ ആകില്ലെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

മൂന്ന് ദിവസം മുൻപാണ് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരി വീട്ടിൽ നിന്ന് ടിസി വാങ്ങാൻ നടക്കാവ് സ്‌കൂളിലേക്കിറങ്ങിയത്. തുടർന്ന് ബസ് വൈകിയെന്നും ഉടനെത്തുമെന്നും പറഞ്ഞ് രാത്രി പെൺകുട്ടി വീട്ടിലേക്ക് വിളിച്ചു. എന്നാൽ രാത്രി 10 മണി കഴി‌ഞ്ഞിട്ടും കുട്ടി എത്താഞ്ഞതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

വീട്ടിലേക്ക് പെൺകുട്ടി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി കർണാടകയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. കുട്ടിയെ കർണാടകയിൽ എത്തിച്ച ആളെക്കുറിച്ചും, മറ്റേതെങ്കിലും സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നുമുള്ളതിൽ കൂടുതൽ വ്യക്‌തത വരാനുണ്ടെന്ന് എലത്തൂർ പോലീസ് അറിയിച്ചു.

Read also: മാസ്‌റ്റർ പ്ളാൻ പദ്ധതികൾ സമയബന്ധിതമായി നടത്തണം; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE