കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട

By Staff Reporter, Malabar News
gold seized at Nedumbassery Airport
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂരിൽ സ്വർണവേട്ട തുടർക്കഥയാകുന്നു. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,492 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. 62 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

ഷാർജയിൽ നിന്നും ചൊവ്വാഴ്‌ച പുലർച്ചെ എത്തിയ കാസർഗോഡ് സ്വദേശിയായ ഹംസ(21), മലപ്പുറം സ്വദേശി ഫിറോസ് (23) എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കസ്‌റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് സ്വർണ മിശ്രിതം പിടികൂടിയത്. ഹംസയുടെ പക്കൽ നിന്ന് 1065 ഗ്രാം സ്വർണ മിശ്രിതവും ഫിറോസിന്റെ പക്കൽ നിന്ന് 427 ഗ്രാം സ്വർണ മിശ്രിതവുമാണ് കണ്ടെത്തിയത്.

ക്യാപ്‍സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മിഷണർ കെവി രാജന്റെ നിർദേശ പ്രകാരം സൂപ്രണ്ടുമാരായ പ്രവീൺ കുമാർ കെകെ, പ്രേംജിത്, കെ സന്തോഷ് ജോൺ, ഇൻസ്‌പെക്‌ടർമാരായ പ്രതീഷ്, എം മുഹമ്മദ് ഫൈസൽ, ഇ ജയദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Malabar News: മയക്കുമരുന്ന് വേട്ട; ജില്ലയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE