കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

By Staff Reporter, Malabar News
karipur_gold smuggle
Ajwa Travels

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്നര കിലോ സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. 3.3 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ പ്ളേറ്റുകളാണ് പിടിച്ചത്.

കരിപ്പൂരിലെ എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്‌ടററ്റേ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.

ജിദ്ദയില്‍നിന്ന് ഷാര്‍ജ വഴി എയര്‍അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ട് കോഴിക്കോട് സ്വദേശികളില്‍ നിന്നും മഞ്ചേരി സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്. എമർജൻസി ലൈറ്റുകളുടെ ബാറ്ററി കേസുകളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചിരുന്നു. പിടികൂടിയ സ്വർണത്തിന് 1.65 കോടി രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു.

Malabar News: കാട്ടുപന്നി വേട്ട; ഏഴംഗ സംഘം പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE