കാത്ത് നിൽക്കരുത്; വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പെൻഷന് അപേക്ഷിക്കണം

By News Desk, Malabar News
government employees must apply for a pension one year before retirement
Representational Image
Ajwa Travels

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പെൻഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. നേരത്തെ ആറ് മാസം മുമ്പ് അപേക്ഷിക്കണമെന്നായിരുന്നു. ഭാവിയിലെ ശമ്പള പരിഷ്‌കരണം കാത്ത് നിൽക്കാതെ കൃത്യസമയത്ത് തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Also Read: സ്വര്‍ണക്കടത്ത് കേസ്; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശമ്പള പരിഷ്‌കരണം വരുന്നത് വരെ പലരും കാത്ത് നിന്ന് പെൻഷൻ അപേക്ഷകൾ വൈകിപ്പിക്കുന്നുണ്ട്. ഈ പ്രവണത അപേക്ഷകൾ തീർപ്പാക്കുന്നതിന് കാലതാമസം ഉണ്ടാക്കാൻ കാരണമാകുന്നു എന്ന് ധനവകുപ്പ് പറയുന്നു. പെൻഷൻ പ്രായം കൂട്ടാൻ സാധ്യത ഉണ്ടെന്ന് കരുതി വിരമിക്കുന്നത് വരെ അപേക്ഷ നൽകാത്തവരും ഉണ്ട്. നേരത്തെ അപേക്ഷിച്ചാലും ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കും. ഓൺലൈൻ സംവിധാനമായ പ്രിസം വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE