ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കണം; ചെന്നിത്തല

By Staff Reporter, Malabar News
chennithala
രമേശ് ചെന്നിത്തല
Ajwa Travels

കോഴിക്കോട്: ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ നേരത്തെ എടുത്ത നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുകയാണോ എന്ന് ചോദിച്ച ചെന്നിത്തല യുഡിഎഫ് സർക്കാർ വന്നാൽ വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്നും അറിയിച്ചു.

അതേസമയം ബിജെപിയുടെ ഭാഷയിലാണ് സിപിഎം സംസാരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്റെ തീരുമാനങ്ങൾ തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്നും താൽകാലിക നിയമനങ്ങൾ സർക്കാർ അവസാനിപ്പിക്കണം എന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം-ബിജെപി കൂട്ടുകെട്ടെന്നും ചെന്നിത്തലചൂണ്ടിക്കാട്ടി.

മാത്രവുമല്ല താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് നിയമനങ്ങൾ നടത്തുന്നതെന്നും ആരോപിച്ചു.

നേരത്തെ കാലിക്കറ്റ്‌ സർവകാലശാല നിയമനത്തിന് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വകുപ്പ് സെക്രട്ടറിയുടെ നിർദേശങ്ങൾ മറികടന്നാണ് നിയമനങ്ങൾ നടത്തുന്നതെന്നും നിയമനത്തിന്‍റെ മാനദണ്ഡം സംവിധായകൻ കമൽ നടത്തിയ അതേ നിർദേശമാണെന്നും ചെന്നിത്തല ആരോപിച്ചു.

Malabar News: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE